Skip navigation.
Home

മൈത്രിയുടെ ഇക്കൊല്ലത്തെ ക്രിസ്തുമസ് - നവവത്സര ആഘോഷങ്ങള്‍ക്ക് കൊടിയേറുകയായി!

ജനുവരി 12 ന് രാവിലെ പതിനൊന്നു മണിയോടെ മൈത്രി അംഗങ്ങള്‍ സണ്ണിവേയ്‌ലിലെ കിങ്സ് അക്കാഡമിയില്‍ ഒത്തു കൂടാനാണുദ്ദേശിക്കുന്നത്.
ഇതുവരെ മൈത്രി ആഘോഷങ്ങള്‍ നടത്തിയ ഹാളുകളെ വെല്ലുന്ന തരത്തിലുള്ള ഒന്നാണ് ഇവിടെ അണിഞ്ഞൊരുങ്ങുന്നത്. നല്ല നിലവാരമുള്ള ശബ്ദവും വെളിച്ചവും പ്രദാനം ചെയ്യുന്ന ഉപകരണങ്ങള്‍, വിസ്താരമായ സ്റ്റേജ്, അഞ്ഞൂറു പേര്‍ക്കോളം ഒന്നിച്ചിരുന്നു പരിപാടികളാസ്വദിക്കാനുതകുന്ന സീറ്റിങ്ങ് തുടങ്ങി വിപുലമായ ഒരു പരിപാടി നമുക്ക് അവതരിപ്പിക്കാന്‍ തക്ക ഒരു സ്ഥലമാണ് ഇപ്പ്രാവശ്യത്തെ കമ്മിറ്റി റിസര്‍വ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇക്കൊല്ലവും ഈ ദിവസത്തെ ഉച്ചഭക്ഷണം കേറ്റര്‍ ചെയ്യുന്നതാണ്. ഓണാഘോഷ സമയത്തേതു പോലല്ലെങ്കിലും വിഭവ സമൃദ്ധമായതായിരിക്കും ഇത്.
ഹാള്‍ വാടകയ്ക്കെടുക്കുന്നതിനും ഈ സദ്യ ഒരുക്കുന്നതിനും വേണ്ടിവരുന്ന തുകയുടെ ഒരു നല്ല ശതമാനം സ്പോണ്‍സര്‍ ചെയ്യിക്കാന്‍ കഴിഞ്ഞത് നമ്മുടെ ഒരു നേട്ടമാണ്. ഒരു നല്ല തുക ഇങ്ങനെ ലഭിച്ചതിനാല്‍ നമ്മുടെ അംഗങ്ങളുടെ കയ്യില്‍ നിന്നുള്ള ചിലവ് നിയന്ത്രിക്കാന്‍ നമുക്ക് കഴിഞ്ഞു.

 

Maithry graphic

families-68

families-68

families-60

families-60

families-02

families-02

bharathanatyam-84

bharathanatyam-84

thiruvathira-62

thiruvathira-62
Syndicate content